ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്്
BY kasim kzm21 Dec 2017 4:12 AM GMT
kasim kzm21 Dec 2017 4:12 AM GMT
ആലപ്പുഴ: പുതുച്ചേരി വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടന് ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഫഹദ് ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്നലെ വാദം പൂര്ത്തിയായിമുന്കൂര് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യുഷന് എതിര്‍ത്തു. നികുതി വെട്ടിക്കാന്‍ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജരേഖ ചമച്ചു എന്ന കേസിലാണ് ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ െ്രെകംബ്രാഞ്ച് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 95 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് ഇ കഌസ് കാര്‍ (പി വൈ 05 9899) കേരളത്തില്‍ ഉപയോഗിക്കുന്നതായി മനസിലായതോടെ ആലപ്പുഴയിലെ ആര്‍ടിഒ അധികൃതര്‍ നികുതിയടയ്ക്കാന്‍ ഫഹദിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 17.68 ലക്ഷം രൂപ റോഡ് നികുതിയായി ഫഹദ് അടുത്തയിടെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ അടച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT