Flash News

ഫസല്‍ വധക്കേസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്‍മേല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം സിപിഎമ്മിന്റെ ഉന്നതരിലേ—ക്ക് എത്തിയപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്നും കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടുപേരെ കൊന്നതാണെന്നുമുള്ള അതീവഗൗരവതരമായ വെളിപ്പെടുത്തലാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്നത്.
മാത്രമല്ല, ഫസല്‍ കേസില്‍ നിര്‍ണായക വിവരം നല്‍കിയ അഡ്വ. വല്‍സ—രാജക്കുറുപ്പ്, പഞ്ചാരശിനിന്‍ എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഇവര്‍ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയില്‍ കെട്ടിവച്ചു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേസമയം, രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഫസലിന്റെ കൊലക്കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. ലക്ഷണമൊത്ത ഒരു ഭീകരസംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it