World

ഫലസ്തീന്‍: ജുനൈദിനു ജാമ്യം

തെല്‍അവീവ്: ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ നടപടിക്കെതിരേ ഫലസ്തീനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത 16കാരനെ സൈനികകോടതി ജാമ്യത്തില്‍ വിട്ടു. ഡിസംബര്‍ ഏഴിനായിരുന്നു വെസ്റ്റ്ബാങ്കിലെ ഹെബ്രൂണില്‍ നിന്നു സൈന്യം ഫൗസി അല്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത്. ജുനൈദ് ജനുവരി ഏഴിനു വീണ്ടും കോടതിയില്‍ ഹാജരാവണം. 10,000 ഇസ്രയേല്‍ ഷേക്കല്‍സ് പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. 20ലധികം സൈനികര്‍ ജുനൈദിനെ കണ്ണുകെട്ടി തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നേടിയിരുന്നു.
Next Story

RELATED STORIES

Share it