ഫയര്‍ഫോഴ്‌സില്‍ 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കും

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഫയര്‍ഫോഴ്‌സില്‍ സ്ത്രീകളെ നിയമിക്കുന്നത് ആദ്യമായാണ്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാനായി റിട്ട. വിജിലന്‍സ് ട്രൈബ്യൂണല്‍ പി സുരേഷിനെ നിയമിക്കും.
തിരുവനന്തപുരം റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് 54 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ നയം മന്ത്രിസഭ അംഗീകരിച്ചു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.

Next Story

RELATED STORIES

Share it