Gulf

പ്ലാസ്റ്റിക്ക് മുട്ട പ്രചരണം വ്യാജം. ദുബയ് നഗരസഭ

പ്ലാസ്റ്റിക്ക് മുട്ട പ്രചരണം വ്യാജം. ദുബയ് നഗരസഭ
X
ദുബയ്: പ്ലാസ്റ്റിക്ക് മുട്ട ദുബയില്‍ ഉപയോഗിക്കുന്നുണ്ടന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണന്ന് ദുബയ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. മുട്ട പൊരിക്കുന്ന വ്യക്തി ഇത് പ്ലാസ്റ്റിക്ക് ആണന്നവകാശപ്പെട്ട് കൊണ്ടാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടത്തിയിരുന്നത്. പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ ചൂടാക്കുമ്പോള്‍ തന്നെ ഉരുകി പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യത്യസ്ഥ താപനിലയില്‍ സൂക്ഷിക്കുന്ന മുട്ടയുടെ പ്രോട്ടീന്‍ കട്ടപിടിക്കുമ്പോള്‍ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ സംഭവിക്കാമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. മറിച്ച്  ഇത്  പ്രചരിപ്പിക്കുന്നത്്് പോലെ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നമല്ലെന്നും അറിയിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it