Flash News

പ്ലസ്‌വണ്‍ അപേക്ഷ എട്ടു മുതല്‍ ; സേ പരീക്ഷ 22 മുതല്‍



തിരുവനന്തപുരം:അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 4,50,410. ഇതില്‍ ഹയര്‍ സെക്കന്‍ഡറിക്ക് 4,20,910 സീറ്റും വിഎച്ച്എസ്‌സിക്ക് 27,500 സീറ്റുമാണുള്ളത്. ഈ മാസം എട്ടു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 14ന് പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എല്‍സി സേ (സേവ് എ ഇയര്‍) പരീക്ഷകള്‍ ഈ മാസം 22 മുതല്‍ 26 വരെ നടക്കും. ഇതിനുള്ള അപേക്ഷകള്‍ എട്ട് മുതല്‍ 12 വരെ സമര്‍പ്പിക്കാം. പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ എട്ടു മുതല്‍ 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഇവയ്ക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 എന്നതാണ് ഫീസ്.  ഫലം ഈ മാസം 31നകം പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിയും മെയ് 31നുള്ളില്‍ നല്‍കും.
Next Story

RELATED STORIES

Share it