Flash News

പ്രീമിയര്‍ ലീഗില്‍ തൊട്ടതെല്ലാം പൊന്നാക്കി മുഹമ്മദ് സലാഹ്

പ്രീമിയര്‍ ലീഗില്‍ തൊട്ടതെല്ലാം പൊന്നാക്കി മുഹമ്മദ് സലാഹ്
X

ലണ്ടന്‍: കന്നി പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ തന്നെ റെക്കോഡ് ഗോളുകള്‍ സ്വന്തമാക്കിയ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. സീസണില്‍ 36 മല്‍സരങ്ങളില്‍ ലിവപര്‍പൂളിന് വേണ്ടി ഇറങ്ങിയ സലാഹ് 32 ഗോളോടെയാണ് ഒരു സീസണില്‍ ഏറ്റവും ഗോളുകള്‍ നേടിയവരില്‍ മുന്നിലെത്തിയത്. ടോട്ടനത്തിന്റെ ഹാരി കെയ്‌നിനെ(30) യാണ് ലീഗിലെ ടോപ്‌സ്‌കോറര്‍മാരില്‍ താരം മറികടന്നത്. നേരത്തേ ഇംഗ്ലീഷ് പ്രീമിയറിലെയും ലിവര്‍പൂളിലെയും മികച്ച താരമായി സലാഹ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സലാഹിന്റെ മികവിലാണ് ലിവര്‍പൂള്‍ ലീഗില്‍ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തത്. ഇതിലൂടെ ടീം അടുത്ത ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്തു. സീസണില്‍ എല്ലാ മല്‍സരങ്ങളിലുമായി  ആകെ 44 ഗോളുകളാണ് ലിവര്‍പൂളിന് വേണ്ടി 11ാം ജഴ്‌സി താരം അക്കൗണ്ടിലാക്കിയത്. കൂടാതെ 2007ന് ശേഷം ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ സിറ്റി ഒരു സീസണില്‍ 100 പോയിന്റ് സ്വന്തമാക്കുന്ന ആദ്യ ടീമെന്ന അപൂര്‍വ റെക്കോഡിനൊപ്പവും എത്തി.
Next Story

RELATED STORIES

Share it