Flash News

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് പാനമയ്‌ക്കെതിരേ, ഡെലി അലി കളിക്കില്ല

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് പാനമയ്‌ക്കെതിരേ, ഡെലി അലി കളിക്കില്ല
X


നിഷ്‌നി: മല്‍സരഫലം ഏറെക്കുറെ മുന്‍കൂട്ടി തീരുമാനിക്കപ്പെടുമായിരുന്നു മുന്‍ലോകകപ്പുകളിലെല്ലാം.എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ പ്രവചനങ്ങള്‍ക്കോ മുന്‍വിധികള്‍ക്കോ പ്രസക്തിയില്ല.അട്ടിമറികളായും ആധികാരികമായും കുഞ്ഞന്‍ ടീമുകളെന്ന് മുദ്രകുത്തിവച്ചിരുന്നവരെല്ലാം വിജയം കൈയടക്കുന്ന കാഴ്ച. താരതമ്യേന ദുര്‍ബലരെന്ന് കരുതിയ തുണീസ്യക്കെതിരെ വിയര്‍ത്തു ജയിച്ചാണ് ഇംഗ്ലണ്ടിന്റെ പടക്കൂട്ടം രണ്ടാം മല്‍സരത്തില്‍ പാനമയെ നേരിടാനൊരുങ്ങുന്നത്.ഈ ലോകകപ്പിലെ മികച്ച പോരാട്ടങ്ങളിലൊന്നാണ് ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മല്‍സരത്തില്‍ തുണീസ്യ കാഴ്ചവച്ചത്. ഹാരി കെയ്ന്‍ എന്ന ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട് ഫോമിലേക്കെത്തിയതാണ് ശ്രദ്ധേയമായ കാര്യം. തുണീസ്യക്കെതിരെ ഇരട്ട ഗോളുകള്‍ നേടി കെയ്ന്‍ ഇംഗ്ലീഷ് നിരയെ വിജയത്തിലേക്കെത്തിച്ചിരുന്നു.ലോകകപ്പിലെ തന്നെ ഏറ്റവും വലിയ യുവനിരയാണ് ഇംഗ്ലണ്ടിന്റേത്. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ എന്നീ ലിവര്‍പൂള്‍ താരങ്ങളും, ഫില്‍ ജോണ്‍സ്, ആഷ്‌ലി യങ്, ലിങ്കാര്‍ഡ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തുടങ്ങിയ യുനൈറ്റഡ് വമ്പന്മാരും ദേശീയ ടീമിനായി മൈതാനത്തിറങ്ങും.ഇവര്‍ക്കു പുറമെ ഹാരി കെയ്ന്‍ എന്ന നായകന്റെ മികച്ച ഫോമും എതിരാളികള്‍ക്ക് വെല്ലുവിളിയാവുമെന്ന് തീര്‍ച്ച.അധികമൊന്നും അവകാശപ്പെടാനില്ലാതെയാണ് പാനമ റഷ്യയില്‍ തങ്ങളുടെ പ്രഥമ ലോകകപ്പിലെത്തിയത്.ബെല്‍ജിയവും ഇഗ്ലണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ എത്തിയപ്പോള്‍ തന്നെ ഏവരും പാനമപ്പടയെ എഴുതിത്തള്ളി . ആദ്യ കളിയില്‍ ബെല്‍ജിയത്തിനോട് 3-0ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി പാനമ തലകുനിച്ചു. ഏറ്റവുമധികം യോഗ്യതാ മല്‍സരങ്ങള്‍ കളിച്ച് ലോകകപ്പിനെത്തിയ ടീമായതിനാല്‍ പാനമയെ അത്രക്കങ്ങ് എഴുതിതള്ളാനും വയ്യ. യോഗ്യതാ മല്‍സരങ്ങളിലെ ടോപ്‌സ്‌കോറേഴ്‌സായ ഗബ്രിയേല്‍ ടോറസ്, റോമന്‍ ടോറസ് തുടങ്ങിയവരുടെ കാലുകളിലായിരിക്കും പാനമയുടെ പ്രതീക്ഷകള്‍ മുഴുവനും.മികച്ച ഇലവനെ ഇറക്കി ടീമിനെ അടുത്തമല്‍സരങ്ങളിലേക്ക് വിലയിരുത്താനാവും ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ് ശ്രമിക്കുക.
Next Story

RELATED STORIES

Share it