പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
BY ajay G.A.G26 July 2018 6:20 AM GMT
X
ajay G.A.G26 July 2018 6:20 AM GMT
പരപ്പനങ്ങാടി: 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശിയായ ചപ്പങ്ങത്തില്‍ അസ്ലമിനെയാണ് (26) പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോസ്കൊ വകുപ്പ് പ്രകാരം പരപ്പനങ്ങാടി എസ് ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പ്രതി മാസങ്ങള്‍ക്ക് മുന്‍പ് ്പെണ്കുട്ടിയെ രാത്രിയില്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു .ഇത് കാണിച്ച് ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇതിനെ തുടര്‍ന്ന് പരാതി പരപ്പനങ്ങാടി പോലീസില്‍ നല്കി. തുടര്‍ന്നാണ് വിവാഹിതനായ യുവാവിനെ പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്പില് നേരിട്ടെത്തി മൊഴി നല്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT