Flash News

പ്രാദേശിക ഭാഷ വേണ്ട ഇവിടെ ഹിന്ദി മതി: വിവാദവുമായി വീണ്ടും ത്രിപുര മുഖ്യന്‍

പ്രാദേശിക ഭാഷ വേണ്ട ഇവിടെ ഹിന്ദി മതി: വിവാദവുമായി വീണ്ടും ത്രിപുര മുഖ്യന്‍
X
ത്രിപുര: പ്രാദേശിക ഭാഷയായ കോക്‌ബൊറോക് മാറ്റി ഹിന്ദിയെ ത്രിപുരയിലെ പ്രാദേശിക ചാനലുകളിലെ വാര്‍ത്താ ഭാഷയാക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം. വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. ദേശീയത പ്രോല്‍സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ക്കു വാര്‍ത്തകള്‍ മനസിലാക്കുന്നതിനുമാണു പുതിയ പരിഷ്‌കാരമെന്നാണു സര്‍ക്കാര്‍ നിലപാട്.



ഒട്ടേറെ പ്രാദേശിക ഭാഷകളുള്ള ത്രിപുരയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണു കോക്‌ബൊറോക്. ഒരുദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഹിന്ദിയ്ക്കു വേണ്ടി പ്രാദേശിക ഭാഷയെ തഴയുന്നത് ശരിയല്ല, ഹിന്ദിയെ മൂന്നാം ഭാഷയായി ഉപയോഗിക്കാം. പക്ഷേ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും സിപിഎം പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തില്‍ നിന്നു പിന്‍വലിയണമെന്നു കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബിജെപി വക്താവോ എസ്ടി മോര്‍ച്ച നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it