Flash News

പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ദക്ഷിണ കൊറിയ ഇടത്തോട്ട് ; വിജയം പ്രഖ്യാപിച്ച് മൂണ്‍ ജെ ഇന്‍നിനു

പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ദക്ഷിണ കൊറിയ ഇടത്തോട്ട് ; വിജയം പ്രഖ്യാപിച്ച് മൂണ്‍ ജെ ഇന്‍നിനു
X


സോള്‍: പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാനാര്‍ഥി മൂണ്‍ ജെ ഇന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. അഭിപ്രായ സര്‍വേകളിലും  മൂണ്‍ ജെ ഇന്നിനായിരുന്നു മുന്‍തൂക്കം. ഉത്തര കൊറിയയുമായി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന പക്ഷക്കാരനും മനുഷ്യാവകാശ അഭിഭാഷകനുമായ മൂണ്‍ 41.4 ശതമാനം വോട്ട് നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുമെന്നാണ്് സര്‍വേ റിപോര്‍ട്ടുകള്‍. രണ്ടാംസ്ഥാനത്തെത്തിയ വലതുപക്ഷ സ്ഥാനാര്‍ഥി ഹോങ് ജൂണ്‍ പ്യോ 23.3 ശതമാനം വേട്ടു നേടി.  അഴിമതിയാരോപണത്തെ തുടര്‍ന്ന് പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈയെ പാര്‍ലമെന്റ്   ഇംപീച്ച് ചെയ്തതോടെയാണു ദക്ഷിണകൊറിയയില്‍ തിരഞ്ഞെടുപ്പ് ആസന്നമായത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാനാര്‍ഥി മൂണ്‍ ജെ ഇന്‍ ഉള്‍പ്പെടെ 13 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടിയത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളും അതിനെതിരായ യുഎസ് നീക്കവും കൊറിയന്‍ മേഖലയില്‍ സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് രാജ്യം ഇടതുപക്ഷ കാഴ്ചപ്പാടുള്ള പ്രസിഡന്റ്  മുന്‍തൂക്കം നേടിയത്. കൊറിയന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ, അമേരിക്കയുമായുള്ള ബന്ധം, എന്നിവയായിരുന്നു ഇത്തണത്തെ പ്രധാന തിരെഞ്ഞടുപ്പ് വിഷയങ്ങള്‍. പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ തന്റെ സുഹൃത്തായ ചോയി സൂന്‍സിലിന് അനധികൃതമായി സഹായം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിയിരുന്നു. ഇതേത്തുടര്‍ന്ന് കൊറിയന്‍ പാര്‍ലമെന്റ് പാര്‍കിനെ പ്രസിഡന്റ് പദവിയില്‍ നിന്നും ഇംപീച്ച് ചെയ്യുകയായിരുന്നു. ഒരു പതിറ്റാണ്ടിനു ശേഷമാണ്  ദക്ഷിണകൊറിയയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുന്നത്.  എന്നാല്‍  ഫലം ഔദ്യോഗിക മായി പ്രഖ്യാപിച്ചിട്ടില്ല.



[related]
Next Story

RELATED STORIES

Share it