പ്രവാസി വോട്ടര്‍മാരുടെ എണ്ണം ഇരട്ടിയായി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: പ്രവാസി വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രണ്ടുമടങ്ങ് വര്‍ധിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സര്‍ക്കാരിന്റെയും കണക്കുകള്‍. എന്നാല്‍, പ്രവാസി ഇന്ത്യക്കാരുടെ ആകെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ് പ്രവാസി വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. 2012 മെയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള 1,003,7761 പേരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നത്. 2014ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ 11,846 പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തി. ഇതില്‍ 11,140 പേര്‍ പുരുഷന്‍മാരും 706 പേര്‍ സ്ത്രീകളുമാണ്. ഈമാസം 15ന് നിയമ സഹമന്ത്രി പി പി ചൗധരി ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണം 24,348 ആയതായി പറയുന്നു. ഇതില്‍ 22,48  പേര്‍ പുരുഷന്‍മാരും 1920 പേര്‍ സ്ത്രീകളുമാണ്.  24,348 പ്രവാസി വോട്ടര്‍മാരില്‍ 23,556 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.  പ്രോക്‌സി വോട്ടിന്റെ പരിധിയില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ബില്ല് സര്‍ക്കാര്‍ ലോക്‌സഭ പരിഗണിക്കാനിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. നിലവില്‍ ഇന്ത്യന്‍ പൗരത്വം നിലനില്‍ക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെ അവരുടെ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താം. വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം നാട്ടിലെത്തിയാല്‍ വോട്ട് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍, ഇതിനു പകരമായി പകരക്കാരെ ചുമതലപ്പെടുത്തി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതിന് ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it