kasaragod local

പ്രവാചകാധ്യാപനങ്ങള്‍ മാനവികമൂല്യങ്ങളെ ഉദ്‌ഘോഷിക്കുന്നു: ഐഎസ്എം

കാസര്‍കോട്: മാനവികമൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന കാലികപ്രസക്ത അധ്യാപനങ്ങളാണ് പ്രവാചകാധ്യാപനങ്ങളെന്ന് ഐഎസ്എം കാസര്‍കോട് സംഘടിപ്പിച്ച ഹദീസ് സെമിനാര്‍ അഭിപ്രായപ്പെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്്‌ലാമിക് മിഷന്റെ കീഴില്‍ ‘സച്ചരിത സമൂഹം; ആദര്‍ശവും പ്രയോഗവും’ എന്ന വിഷയത്തിലാണ് ഹദീസ് സെമിനാര്‍ സംഘടിപ്പിച്ചത്. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഹദീസുകളുടെയും പ്രചാരണത്തിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാധ്യമാകൂ. ഉത്തമ സമൂഹ സൃഷ്ടിക്ക് പ്രവാചകാധ്യാപനങ്ങള്‍ പിന്‍പറ്റേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ കടമയാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.ഹദീസുകളുടെ പഠനത്തിനും ഗവേഷണത്തിനും നാടുകള്‍ തോറും വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഒരുക്കാന്‍ മുസ്്‌ലിം സംഘടനകള്‍ മുന്നോട്ടു വരണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.വിസ്ഡം ഗ്ലോബല്‍ ഇസ്്‌ലാമിക് മിഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. നൂറുല്‍ ഇംതിയാസ് അധ്യക്ഷതവഹിച്ചു. താജുദീന്‍ സ്വലാഹി,ഹംസ മദീനി, മുജീബ്‌റഹ്്മാന്‍ സ്വലാഹി, നൗഫല്‍ മദീനി വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. എം മുഹമ്മദ് കുഞ്ഞി, അനീസ് മദനി, റഷീദ് അണങ്കൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it