Flash News

പ്രവര്‍ത്തിക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കി : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ



തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുറന്നുപ്രവര്‍ത്തിക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പൊതുമേഖലയിലെ എല്ലാ ഫാക്ടറികളും തുറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, സ്വകാര്യമേഖലയിലെ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കി മന്ത്രി അറിയിച്ചു.  രണ്ടരലക്ഷത്തിലധികം വരുന്ന കശുവണ്ടി തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി ടി തോമസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം സംസ്ഥാനത്തെ കശുവണ്ടി വ്യവസായങ്ങള്‍ ഓരോന്നായി ആന്ധ്രയിലേക്ക് പോവുകയാണെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധമായി അടിക്കടി തീരുമാനമെടുക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 290 ഡോളര്‍ അധികം നല്‍കിയാണ് കശുവണ്ടി കോര്‍പറേഷന്‍ തോട്ടണ്ടി ശേഖരിക്കുന്നതെന്നും ഇതിന് എന്തു ന്യായീകരണമാണ് നല്‍കാനുള്ളതെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും  പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it