Gulf

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ സോഷ്യല്‍ ഫോറം ആദരിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ സോഷ്യല്‍ ഫോറം ആദരിച്ചു
X


ദമ്മാം: കേരളത്തില്‍ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തം അരങ്ങേറിയപ്പോള്‍ ഒറ്റയ്ക്കും കൂട്ടായും സേവന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ പ്രവര്‍ത്തകരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകം ആദരിച്ചു. അവധിക്ക് നാട്ടിലെത്തിയ ഇവരില്‍ പലരും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആര്‍ജി ടീമിന്റെ ഭാഗമായാണ് സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.  ജീവനു വേണ്ടി അലമുറയിട്ട് വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ സഹജീവികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ സാധിച്ചത് ഏറെ സംതൃപ്തി ഉളവാക്കിയെന്നും ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി കാണണമെന്നും സ്വീകരണമേറ്റുവാങ്ങിയവര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍  ഫോറം പ്രവര്‍ത്തകരായ അബ്ദുസ്സലാം വാടാനപ്പള്ളി, സലിം മൗലവി തിരുവനന്തപുരം, ഇസ്മായില്‍ വയനാട്, നമീര്‍ ഒടുങ്ങാട്ട്, സുനീര്‍ പാറക്കല്‍, ആസാദ് പെരുമ്പാവൂര്‍, അബ്ദുസ്സലാം ആലുവ, ഷാജഹാന്‍ കരുനാഗപ്പള്ളി, ഖാലിദ് ബാഖവി തിരുവനന്തപുരം എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. സോഷ്യല്‍ ഫോറം സംസ്ഥാന സമിതി പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റിയംഗം ഫാറൂഖ് വവ്വാക്കാവ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ നാസര്‍ ഒടുങ്ങാട്ട്, അബ്ദുല്‍ സലാം മാസ്റ്റര്‍, മുബാറക് പൊയില്‍തൊടി, അന്‍സാര്‍ കോട്ടയം, സലിം മുഞ്ചക്കല്‍ സന്നദ്ധ പ്രവര്‍ത്തകരെ ഷാളണിയിച്ചു. അബ്ദുല്‍ അലി കളത്തിങ്ങല്‍, സുബൈര്‍ നാറാത്ത് പരിപാടി നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it