thiruvananthapuram local

പ്രളയ ദുരിതാശ്വാസംധനസമാഹരണ യജ്ഞത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍നിന്നു കരയേറുന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി തിരുവനന്തപുരം കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് ഇന്നു തുടക്കമാകും. താലൂക്ക് അടിസ്ഥാനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണു ഫണ്ട് ശേഖരിക്കുന്നത്. ഇന്നു തിരുവനന്തപുരം താലൂക്കിലാണു ധനശേഖരണം. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വിജെടി ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. 13നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും 14നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങല്‍ ടൗണ്‍ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വര്‍ക്കല മുനിസിപ്പല്‍ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും. നെയ്യാറ്റിന്‍കര താലൂക്കിലെ ധനശേഖരണം 15ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിന്‍കര ബോയ്—സ് ഹയര്‍ സെക്കന്‍ഡറി സ്—കൂള്‍ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തിലും നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആര്‍ക്കും നല്‍കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണു ധനശേഖണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു. പുനര്‍ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളും സ്—കൂള്‍ കുട്ടികളും നവ കേരളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകും. ഇന്നു ജില്ലയിലെ സ്—കൂളുകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. പിടിഎയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരിക്കുക. രാവിലെ 10ന് കോട്ടണ്‍ ഹില്‍ സ്—കൂളില്‍നിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്—കൂളില്‍നിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങും. ചെക്കായും ഡ്രാഫ്റ്റായും നല്‍കാം താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ചെക്കായും ഡ്രാഫ്റ്റായും മാത്രമേ സ്വീകരിക്കൂ. ചെക്കുകളും ഡ്രാഫ്റ്റുകളും ഓരോ താലൂക്കുകളിലും നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരിട്ടു കൈമാറാം.

Next Story

RELATED STORIES

Share it