malappuram local

പ്രളയ ദുരിതാശ്വാസംഇല്ലാത്ത ക്യാംപിന്റെ പേരില്‍ നഗരസഭ തുക അനുവദിച്ച സംഭവം: പരാതി നല്‍കി

തിരൂരങ്ങാടി: പ്രളയത്തെ തുടര്‍ന്ന് കക്കാട് ചെനക്കല്‍ ഭാഗത്തെ ദുരിതബാധിതര്‍ക്ക് വേണ്ടി നാട്ടിലെ സന്നദ്ദ പ്രവര്‍ത്തകരും, വിവിധ രാഷ്ട്രീയ പൊതു പ്രവര്‍ത്തകരും തുടങ്ങിയ സഹായ ക്യാംപിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്നും പണം അനുവദിച്ച തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ഈസ്റ്റ് മേഖല കമ്മറ്റി പരാതി നല്‍കി.
തിരൂരങ്ങാടി നഗരസഭയില്‍ രണ്ടു ദുരിതാശ്വാസ ക്യാംപുകളാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ അതിനു പുറമെ നാട്ടുകാര്‍ തുടങ്ങിയതും റവന്യു വകുപ്പിന്റെ രേഖയിലില്ലാത്തതുമായ ക്യാംപിന്റെ പേരില്‍ 24, 078 രൂപ നല്‍കാന്‍ തീരുമാനിച്ച നഗരസഭയുടെ നടപടി റദ്ദ് ചെയ്യണമെന്നും ഇല്ലാത്ത ദുരിതാശ്വാസ ക്യാംപിന്റെ പേരില്‍ പണം അനുവദിച്ച തീരുമാനം ഭണഘടന ലംഘനവും അഴിമതിയാണെന്നും നഗരസഭ അധികൃതരുടെ ജനവഞ്ചനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി വൈഎഫ്‌ഐ തിരൂരങ്ങാടി ഈസ്റ്റ് മേഖല കമ്മറ്റി സെക്രട്ടറിക്ക് കൊടുത്ത പരാതിയില്‍ ആവലശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ പരിപാടിയിലും പണം നല്‍കുകയോ സഹകരിക്കുകയോ നഗരസഭ ചെയ്തിരുന്നില്ല. സംഭവം ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക്ഒരു രൂപപോലും സംഭാവന നല്‍കാത്ത നഗരസഭ അധികൃതര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയ സമാന്തര ദുരിതാശ്വാസ ക്യാംപിനു പണം ചിലവഴിക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it