പ്രളയബാധിതരുടെ പുനരധിവാസം; പോപുലര്‍ ഫ്രണ്ട് ഭവനനിര്‍മാണ പദ്ധതിക്ക് പത്തനം തിട്ടയില്‍ തുടക്കം

പത്തനംതിട്ട: പ്രളയബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പന്തളം ചേരിക്കലും തിരുവല്ല നെടുമ്പ്രത്തും വീടുകളുടെ നി ര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പ്രളയ പുനരധിവാസ പദ്ധതി-2018ന്റെ ഭാഗമായാണു വീടുകള്‍ നിര്‍മിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം പുതിയ വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് ഷഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എസ് നിസാര്‍, ജില്ലാ സെക്രട്ടറി ടി ജെ ഷാനവാസ്, അടൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അനീഷ് ഖാന്‍, തിരുവല്ല ഏരിയാ പ്രസിഡന്റ് ഷിയാസ്, സെക്രട്ടറി അബ്ദുല്‍ വാഹിദ്, മുട്ടാര്‍ ഏരിയാ പ്രസിഡന്റ് സുബി, സെക്രട്ടറി അന്‍സാരി, പന്തളം ഏരിയാ പ്രസിഡന്റ് നിയാസ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി താജുദീന്‍ നിരണം, തിരുവല്ല മണ്ഡലം പ്രസിഡന്റ് സിയാദ്, സെക്രട്ടറി സലീം, നെടുമ്പ്രം ജമാഅത്ത് ഭാരവാഹികള്‍ പങ്കെടുത്തു.
പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം, ഭക്ഷ്യവിതരണം, ശുചീകരണം, പുനരധിവാസം, വീട്ടുപകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ട മേഖലകളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ പ്രദേശവാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയും പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

Next Story

RELATED STORIES

Share it