പ്രളയക്കെടുതി: സമസ്ത വിവരം ശേഖരിച്ചു

ചേളാരി: പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്—റസകളും മറ്റും പുനസ്ഥാപിക്കുന്നതിനുമായി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരണം നടത്തി. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ മുഖേനയാണ് വിവരം ശേഖരിച്ചത്. 105 മുഫത്തിശുമാര്‍ ദുരിതബാധിതപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ശേഖരിച്ച റിപോര്‍ട്ടിന്മേല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ഒക്ടോബര്‍ 3ന് സമസ്ത പ്രളയക്കെടുതി പുനരധിവാസപദ്ധതി സമിതി യോഗം ചേരും.
അതേസമയം, പദ്ധതിയിലേക്ക് തമിഴ്‌നാട് വൃദ്ധാജലം നവാബ് ജാമിഅ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച 3,40,000 രൂപ സമസ്ത ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ക്ക് കൈമാറി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കടലൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹസ്രത്ത് സഫിയുള്ള മന്‍ബഇ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, പി ബീരാന്‍കുട്ടി മുസ്‌ല്യാര്‍, എന്‍ജിനീയര്‍ പി മാമുക്കോയ ഹാജി, കെ പി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it