World

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനാവാതെ ജപ്പാന്‍

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ഓരാഴ്ചയോളം നീണ്ട അതിരൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും തൊട്ടുപിന്നാലെ ചൂടു കൂടിയതും അതി രൂക്ഷമായ ശുദ്ധജലക്ഷാമവും രക്ഷാപ്രവര്‍ത്തനങ്ങളെയും പുനരധിവാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. 31 മുതല്‍ 34 സെല്‍ഷ്യസ് ചൂടാണ് പ്രളയബാധിത മേഖലകളില്‍ അനുഭവപ്പെടുന്നത്്. ഇത് പകര്‍ച്ചവ്യാധികള്‍ക്കു കാരണമാവുമെന്നും ആശങ്കയുണ്ട്. കെടുതികള്‍ പരിഹരിക്കാനാവാതെ ഉഴലുകയാണ് ജപ്പാന്‍ സര്‍ക്കാര്‍.
36 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പേമാരിയില്‍ ഹിരോഷിമ, കഖോഷിമ, കൊഫു, ഗിഫു എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു.  അപ്രതീക്ഷിതമായ പേമാരി ജപ്പാനില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ടെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും കാബിനറ്റ് സെക്രട്ടറി യൂഷിഗിഡേ സുഗ അറിയിച്ചു.
ആഗോളതാപനത്തിന്റെ പ്രതിഫലനമാണിതെന്നു കലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഉയര്‍ന്ന മേഖലകളില്‍ സജീകരിച്ചിട്ടുള്ള താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകളില്‍ ജനം തിങ്ങിനിറഞ്ഞ കാഴ്ചയാണ്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കുടിവെള്ളവും ഭക്ഷണവും അപര്യാപ്തമാണ്്. ലക്ഷക്കണക്കിന് വീടുകളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്.
Next Story

RELATED STORIES

Share it