Flash News

പ്രളയം: നിര്‍ബന്ധിത പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

പ്രളയം: നിര്‍ബന്ധിത പിരിവ് കൊള്ളയെന്ന് ഹൈക്കോടതി
X


കൊച്ചി: പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങള്‍ നികത്താന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അല്ലാതെ നിര്‍ബന്ധിത പിരിവിന് നിര്‍ദേശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്താനുള്ള നീക്കത്തിനെതിരേയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.

നിര്‍ബന്ധിത പണപ്പിരിവ് ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. നടപടിക്ക് നേരെ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഉത്തരവ് പുനപരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it