പ്രളയം: നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പദ്ധതി

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ആര്‍കെഎല്‍എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ കമ്പനി മേധാവികളുടെ യോഗം ചേര്‍ന്നു.
വേള്‍പൂള്‍, സോണി, സാംസങ്, പാനാസോണിക്, എല്‍ജി, അമ്മിണി സോളാര്‍, ഗോദ്—റെജ്, ഹൈക്കണ്‍, വി ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്—റ്റേണ്‍ മാട്രസ് എന്നീ 11 കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 50 ശതമാനം എങ്കിലും വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ ആര്‍കെഎല്‍എസ് വായ്പ പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍വഴി ബാങ്കില്‍ നിന്നും വായ്പ എടുത്ത അംഗങ്ങള്‍ക്കാണ് കിഴിവില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇന്നുവരെ 1,24,000 ആളുകള്‍ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് വായ്പ ലഭ്യമാകുന്ന മുറയ്ക്ക് അയല്‍ക്കൂട്ടം വഴി പണം ലഭിക്കും. ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. യോഗത്തില്‍ മന്ത്രി ഇ പി ജയരാജന്‍, പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, വ്യവസായ സെക്രട്ടറി സഞ്ജയ് എം കൗള്‍, കുടുംബശ്രീ എക്—സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it