പ്രളയം തടയാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജല കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രളയജലം തടയാന്‍ പമ്പ, പെരിയാര്‍, അച്ചന്‍കോവില്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍. അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനുമുള്ള നിലവിലെ ചട്ടങ്ങള്‍ പുനഃപരിശോധിക്കണം. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രളയം സംബന്ധിച്ച് ജല കമ്മീഷന്‍ തയ്യാറാക്കിയ അന്തിമ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 57 അണക്കെട്ടുകളുള്ള സംസ്ഥാനത്ത് 200 മില്യന്‍ ക്യൂബിക് മീറ്ററില്‍ കൂടുതല്‍ സംഭരണശേഷിയുള്ള അണക്കെട്ടുകളിലാണ് ഉടന്‍ പുനഃപരിശോധന വേണ്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടുക്കി, ഇടമലയാര്‍, കക്കി, മുല്ലപ്പെരിയാര്‍, ചാലിയാര്‍ തുടങ്ങി ഏഴ് അണക്കെട്ടുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കൈയേറ്റവും നെല്‍കൃഷിയും കാരണം വേമ്പനാട് കായലിന്റെ സംഭരണശേഷി ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കി. ജല കമ്മീഷന്‍ അധ്യക്ഷന്റെ അംഗീകാരം ലഭിച്ച റിപോര്‍ട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.കേരളത്തിലെ പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ പെട്ടെന്ന് തുറന്നതല്ല, കനത്ത മഴയാണെന്ന കണ്ടെത്തലാണ് കേന്ദ്ര ജല കമ്മീഷന്‍ തയ്യാറാക്കിയ അമ്പതോളം പേജുകളുള്ള റിപോര്‍ട്ടിലുള്ളത്.

Next Story

RELATED STORIES

Share it