പ്രളയം: കേന്ദ്ര ജലകമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള അതിശക്ത മഴതന്നെയാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നു് കേന്ദ്ര ജലകമ്മീഷന്‍ റിപോര്‍ട്ട്. അണക്കെട്ടുകള്‍ തുറക്കുന്നതിലെ പാളിച്ചയാണ് പ്രളയകാരണമെന്ന വാദം പൂര്‍ണമായും തള്ളിയാണ് കമ്മീഷന്‍ ഇന്നലെ അന്തിമ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. 13 ജില്ലകളിലും വെള്ളപ്പൊക്കത്തിനിടയാക്കിയത് ആഗസ്ത് മാസത്തെ കനത്ത മഴയാണ്. ഡാമുകളിലെ ജലനിരപ്പ്് 75 ശതമാനമായിരുന്നാലും പ്രളയത്തിന്റെ തോത് കുറയ്ക്കാനാവുമായിരുന്നില്ല. പ്രളയം തടയാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്നും ഡാമുകളിലെ ജലനിയന്ത്രണം സംബന്ധിച്ച് നിലവിലെ ചട്ടങ്ങള്‍ പുനപ്പരിശോധിക്കണമെന്നും കമ്മീഷന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it