wayanad local

പ്രഫഷനല്‍ കോഴ്‌സ് ജില്ലയില്‍ ഇതര സംസ്ഥാന ഏജന്റുമാര്‍ സജീവം



മാനന്തവാടി: സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാ ഫലം വന്നതിനു പിന്നലെ കര്‍ണാടാക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിവിധ കോളജുകളുടെ ഏജന്റുമാര്‍ കേരളത്തില്‍ സജീവമായി. ഇതര സംസ്ഥാനത്ത് വിവിധ പ്രഫഷനല്‍ കേഴ്‌സുകള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഇവര്‍ സമിപിക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പാരമെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്കും സീറ്റുകള്‍ ലഭിക്കുമെന്നു പറഞ്ഞാണ് തട്ടിപ്പ്. ഏജന്റുമാര്‍ക്ക് വിദ്യാര്‍ഥികളുടെ വിലാസവും പേരും നല്‍കുന്നതിനും അഡ്മിഷന്‍ തരപ്പെടുത്തി നല്‍കുന്നതിനും ചില സ്‌കൂള്‍ അധ്യാപകര്‍ക്ക് ആകര്‍ഷകമായ കമ്മീഷന്‍ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ലോണ്‍ വരെ ഇവര്‍ തരപ്പെടുത്തി നല്‍കുമെന്നും പറയുന്നു. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഓഫിസ് സ്ഥാപിച്ചും പരസ്യം നല്‍കിയും ഇവര്‍ വിശ്വസ്ത ഉറപ്പുവരുത്തും. വാഗ്ദാനം കേട്ട് ഇതര സംസ്ഥാനങ്ങളില്‍ അഡ്മിഷന്‍ നേടിയ പല വിദ്യാര്‍ഥികളും ചതിയില്‍പ്പെടുന്നതും നിത്യസംഭവമാണ്. ചിലപ്പോള്‍ കോഴ്‌സിനും കോളജിനും അംഗീകാരം ഉണ്ടാവില്ല. ഇങ്ങനെ കബളിപ്പിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പലവിധ പീഡനങ്ങളും ഏല്‍ക്കേണ്ടിവരുന്നു. വിവിധ കോഴ്‌സുകള്‍ക്ക് ഇടനിലക്കാര്‍ രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ് വാങ്ങുന്നത്.
Next Story

RELATED STORIES

Share it