thrissur local

പ്രധാന കനാലുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

ചെറുതുരുത്തി: ദേശമംഗലം പള്ളത്തു കൂടി ഭാരതപ്പുഴയില്‍ വന്നു ചേരുന്ന പ്രധാന കനാലുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. മലിനമാകുന്ന ഭാരതപ്പുഴയിലെ വെള്ളം ഉപയോഗിക്കേണ്ട ദുര്‍ഗതിയിലാണ് പ്രദേശവാസികള്‍. കനാലില്‍ മാലിന്യം തള്ളുന്നത് പല തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
കനാല്‍ പുഴയില്‍ ചേരുന്ന ഭാഗത്ത് തന്നെയാണ് ദേശമംഗലം പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പള്ളം പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫാമുകളിലെയും മാംസ വില്‍പ്പന കടകളിലെയും മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല.
മാലിന്യം സംസ്‌ക്കരിക്കുന്നതിന് പല ഫാമുകള്‍ക്കും ശരിയായ മാര്‍ഗ്ഗമില്ലെന്നതാണ് വസ്തുത. ഇതിനടുത്ത പ്രദ്ദേശമായ കൊണ്ടയൂരില്‍ ഫാമുകളുടെ പ്രവര്‍ത്തനം മൂലം വീടുകള്‍ മാറേണ്ടി വരുന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. ഒപ്പം പോലിസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തിരമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it