പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കും
BY ajay G.A.G18 Dec 2017 8:16 AM GMT
X
ajay G.A.G18 Dec 2017 8:16 AM GMT
തിരുവനന്തപുരം: ഓഖി ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ സെന്റ് തോമസ് സ്‌കൂളിലെത്തി പ്രധാനമന്ത്രി മല്‍സ്യത്തൊഴിലാളികളുമായി സംസാരിക്കും എന്നാണ് റിപോര്‍ട്ടുകള്‍. ഇതിനുശേഷം അദ്ദേഹം തൈക്കാട് ഗസ്റ്റ് ഹൌസിലെത്തി മുഖ്യമന്ത്രി, മന്ത്രിമാര്‍, സഭാ പ്രതിനിധികള്‍, ദുരിതബാധിത മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് എത്തുന്ന മോഡി രാജ്ഭവനില്‍ മന്ത്രിമാരും, ഉദ്യോഗസ്ഥരും, മല്‍സ്യതൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തി തിരികെ ഡല്‍ഹിക്ക് മടങ്ങുമെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ട്. ഒരു മണിക്കൂര്‍ മാത്രമായിരിക്കും പ്രധാനമന്ത്രി ഇവിടെ ചിലവഴിക്കൂക എന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കുറേനേരംകൂടി പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടാകും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം
Next Story
RELATED STORIES
റമദാന് ഖുര്‍ആനിന്റെ വാര്‍ഷികം|റമദാന് വിചാരം എപ്പിസോഡ് 6
16 March 2024 6:34 AM GMTസല്‍ക്കര്‍മങ്ങളിലൂടെ പുണ്യങ്ങള്‍ കൊയ്യുക|റമദാന് വിചാരം-എപ്പിസോഡ് 5
15 March 2024 9:39 AM GMTവിശുദ്ധ റമദാന് സ്വാഗതം
11 March 2024 2:53 AM GMTജലധാരയന്ത്രം ശിവലിംഗമാവുന്ന മായാജാലം!
21 Feb 2024 4:21 PM GMTരാമക്ഷേത്രവും മുസ് ലിം ലീഗും പിന്നെ സഹിഷ്ണുതയും
12 Feb 2024 7:24 AM GMTബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
9 Feb 2024 3:03 PM GMT