Flash News

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക: ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക: ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം
X
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക കണ്ടതായി റിപോര്‍ട്ട്. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം ഏഴിനാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കുംതളികയുടെ ആകൃതിയില്‍ വസ്തു കണ്ടത്.അതീവ സുരക്ഷാ മേഖലയാണിത്. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.



എസ് പിജിയിലെ ഒരംഗമാണ് മോദിയുടെ ഔദ്യോഗിക വസതിക്കു മുകളിലായി എത്തിയ അജ്ഞാത വസ്തുവിനെ കണ്ട വിവരം പോലിസിനെ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഡല്‍ഹി പോലിസിലെ അംഗങ്ങള്‍ക്കും ഡല്‍ഹി എയര്‍പോര്‍ട്ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനുമായിരുന്നു എസ് പി ജി ഉദ്യോഗസ്ഥന്‍ സന്ദേശം നല്‍കിയത്. സന്ദേശത്തിനു പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ദേശീയ സുരക്ഷാ സേനയ്ക്കും ഡല്‍ഹി എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനും ഹൈ അലര്‍ട്ട് നല്‍കിയിരുന്നു.
ഡല്‍ഹി പോലിസിന് മേഖലയിലെ പെരിമീറ്റര്‍ സെക്യൂരിറ്റി ഓഫിസറാണ് പ്രശ്‌നങ്ങളൊന്നുമില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it