പ്രധാനബില്ലുകള്‍ പാസാക്കുന്നത് എളുപ്പമാക്കും

ന്യൂഡല്‍ഹി: രാജ്യസഭാ എംപിമാരില്‍ സഖ്യകക്ഷികള്‍ക്കും ബിജെപിക്കുമുണ്ടായ വര്‍ധന മോദി സര്‍ക്കാരിനു പ്രധാന ബില്ലുകള്‍ പാസാക്കുന്നത് എളുപ്പമാക്കും. 245 അംഗ രാജ്യസഭയില്‍ എന്‍ഡിഎക്ക് നിലവില്‍ 86 പ്രതിനിധികളാണുള്ളത്. യുപിഎ 86, ഇടതു പാര്‍ട്ടികള്‍ 7, മറ്റുള്ളവര്‍ 40, നിഷ്പക്ഷര്‍ 30, നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ 8, സ്വതന്ത്രര്‍ 6 എന്നിങ്ങനെയാണ് രാജ്യസഭയിലെ കക്ഷിനില.
പ്രാദേശിക പാര്‍ട്ടികളുടെയും നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാരുടെയും സ്വതന്ത്ര എംപിമാരുടെയും പിന്‍ബലത്തില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്‍ഡിഎ ഇതര, യുപിഎ ഇതര കക്ഷികളില്‍ നിന്ന് വിഷയാധിഷ്ഠിത പിന്തുണയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ പ്രാദേശിക കക്ഷികളുടെ പിന്തുണ ലഭിക്കുന്നതോടെ രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ ആവശ്യമായ 123 എന്ന  നമ്പര്‍ എത്തിപ്പിടിക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it