Kottayam Local

പ്രത്യേക പോലിസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന് സോഷ്യല്‍ ഫോറം



കായംകുളം: കൃഷണപുരം ദേവികുളങ്ങര പഞ്ചായത്തുകള്‍ക്ക് പ്രത്യേക പോലിസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.നിലവില്‍ രണ്ടു പഞ്ചാത്തുകളും കായംകുളംപോലിസ് സ്റ്റേഷന്‍ പരിധിയിലാണ്. കേസുകളുടെ വര്‍ധനവും ക്രമസമാധാന പ്രശ്‌നങ്ങളും പോലീസ് ഉദ്യാഗസ്ഥരുടെ എണ്ണക്കുറവും കാരണം കായംകുളം പട്ടണവും ഈ പ്രദേശങ്ങളും കഞ്ചാവ് ക്വട്ടേഷന്‍ ഗുണ്ടാ മാഫിയകളുടെ പിടിയിലാണ്. വീടുകയറി ആക്രമണവും  പോലിസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണവുമടക്കം ആയിരക്കണക്കിന് കേസുകളാണ് കായംകുളം പോലിസ് കൈകാര്യം ചെയ്യുന്നത്. പരാതി അന്വേഷിക്കാന്‍ വേണ്ടത്ര സിവില്‍ പോലിസുകാര്‍ ഇല്ല. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വേണ്ടി മാത്രം നിരവധി പോലിസുകാരെ നിയോഗിക്കേണ്ടി വരുന്നു. ഭൂവിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്തു അടിയന്തിരമായി ഇവിടെ പോലിസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നു സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷം മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച ജനപ്രതിനിധികളോട് കായംകുളം ഡി വൈ എസ് പിയുടെ കീഴില്‍ പുതിയ സ്റ്റേഷന്‍ അനുവദിക്കുമെന്ന് ഉയര്‍ന്ന ഉദ്യാഗസ്ഥര്‍ പറഞ്ഞിരുന്നു. പുതിയ പോലിസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കാന്‍ പ്രസിഡന്റ് അഡ്വ ഒ ഹാരിസിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിതീരുമാനിച്ചു. ജയചന്ദ്രന്‍ മുരുക്കുമൂട്.കലേശമണിമന്ദിരം.അനിമങ്ക്. തയ്യില്‍ റഷീദ്, താഹ, ഏഏ വാഹിദ്. അബീസ് പടനിലം,വിശ്വരൂപന്‍ പുതുപ്പള്ളി. അഡ്വ.ശ്രീജ പുല്ലുകുളങ്ങര, മുബാറക് ബക്കര്‍, നിസാം സാഗര്‍  സംസാരിച്ചു
Next Story

RELATED STORIES

Share it