പ്രത്യേക ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കി; 8 പേര്‍ക്കു പരിക്ക്
BY kasim kzm25 July 2018 4:33 AM GMT
kasim kzm25 July 2018 4:33 AM GMT
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ മര്‍ദിക്കുകയും ചെയ്തു. പരുക്കേറ്റ പുവ്വത്തും ചോല ജ്യോതി ലക്ഷ്മി (32) തറോല്‍ മീത്തല്‍ രാജേഷ് (38) പുവ്വത്തും ചോല ജിഷ പ്രമോദ് (38) അരീക്കര ഷിനിജ (39) പുവ്വത്തും ചോല അരുണ്‍കുമാര്‍ (28) ബിജു കൊളോറക്കണ്ടി (40) അരീക്കര ദിലീഷ് കുമാര്‍ (39) പീടികക്കക്കോട്ട് മീത്തല്‍ സത്യന്‍ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം തുടങ്ങുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡിലെ വോട്ടര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച്ച ഗ്രാമസഭ വിളിച്ചത്. ക്വാറിയെ എതിര്‍ക്കുന്നതിനു വേണ്ടി അഞ്ഞൂറോളം ആളുകള്‍ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രമേയം പാസാവുന്നതു തടയാന്‍ വേണ്ടി ക്വാറി മാഫിയയുടെ ആളുകള്‍ ബഹളം വെക്കുകയും ഖനന വിരുദ്ധ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഗ്രാമസഭ അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം കൈയ്യേറിയാണ് രണ്ടാം വാര്‍ഡ് ആക്ഷന്‍ കമ്മിറ്റി ട്രഷററായ ബിജുവിനേയും രാജേഷിനേയും മര്‍ദിച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT