Idukki local

പ്രതിഷേധ പ്രകടനം നടത്തി

നെടുങ്കണ്ടം: കഠ്‌വ, ഉന്നോവ കൂട്ട ബലാത്സംഗത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
നെടുങ്കണ്ടം പടിഞ്ഞാറക്കവലയില്‍ നിന്ന് ആരംഭിച്ച് കിഴക്കേക്കവലയില്‍ അവസാനിച്ച പ്രതിഷേധ പ്രകടനം മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ നിര്‍മല നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയകുമാരി എസ് ബാബു, കെ ബി രാജമ്മ, ലത രാജാജി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it