malappuram local

പ്രതിഷേധം ശക്തമാവുന്നു

ചങ്ങരംകുളം: ആലംകോട് മുടങ്ങിക്കിടന്ന കുപ്പി  വെള്ളക്കമ്പനിക്കു ഹൈക്കോടതി അനുകൂല വിധി വന്നതോടെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. കുടിവെള്ള പ്രശ്‌നം രൂക്ഷമായ  ചങ്ങരംകുളം, ആലംകോട്, ചിയ്യാനൂര്‍, ഉദിനുപറമ്പ്, മാന്തടം ഭാഗങ്ങളെ കേന്ദ്രീകരിച്ച് നാല് വര്‍ഷം മുമ്പ്  സ്വകാര്യ കമ്പനി തുടങ്ങാന്‍ ഉദ്ദേശിച്ച മിനറല്‍ വാട്ടര്‍ കമ്പനിയുടെ പ്രവര്‍ത്തനം പ്രദേശത്തുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വച്ചതായിരുന്നു. കമ്പനി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ച് പ്ലാച്ചിമടയില്‍ നിന്ന് വെള്ളമെത്തിച്ച് കമ്പനി തുടങ്ങുന്നതിന് അനുമതി വാങ്ങിക്കുകയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തതോടെയാണ് സമീപ വാസികള്‍ ചേര്‍ന്ന് പ്രക്ഷോപ പരിപാടികള്‍ക്ക് രൂപം നല്‍കിയത്.കുപ്പിവെള്ള കമ്പനി തുടങ്ങാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്നും, നിരവധി കുഴല്‍ കിണറുകള്‍ ഉണ്ടാക്കുകയും മോട്ടോര്‍ പിടിപ്പിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി കമ്പനി മുന്നോട്ട് പോവുകയും ചെയ്തതോടെയാണ് പ്രദേശത്തെ ജനങ്ങള്‍ വീണ്ടും സംഘടിച്ചത്. വേനല്‍ പകുതി ആവുമ്പോഴേക്കും കുടിവെള്ളം കിട്ടാക്കനിയാവുന്ന നാട്ടില്‍ ഇത്തരം ഒരു കമ്പനി ഒരു കാരണവശാലും തുടരാന്‍ അനുവദിക്കില്ലെന്ന്  ആലംകോട് ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. കമ്പനിക്ക് മലമ്പുഴ ഡാമില്‍ നിന്നും വാട്ടര്‍ അതോറിറ്റി വെള്ളം അനുവദിച്ചിട്ടുണ്ട് എന്നും അത് ലോറിയില്‍ കൊണ്ട് വന്ന് ശുദ്ധീകരിച്ച് കുപ്പിയിലാക്കി വില്‍പന നടത്താന്‍ അനുമതി ലഭിക്കണം എന്നും കാണിച്ചാണ്  ഹൈക്കോടതി വഴി പഞ്ചായത്തിന് നോട്ടിസ് നല്‍കിയത്.
Next Story

RELATED STORIES

Share it