പ്രതിഷേധം: കശ്മീരില്‍ നിയന്ത്രണങ്ങള്‍

ശ്രീനഗര്‍: ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രീനഗറിലെ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്തിടെ സൈനിക നടപടിക്കിടെ ഒരു സാധാരണക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം.
ശ്രീനഗറിലെ ഏഴു പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു മുതിര്‍ന്ന പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
നഗരപ്രദേശങ്ങളിലെ നേഹട്ട, എംആര്‍ ഗഞ്ച്, റെയ്‌നവാരി, ഖന്യാര്‍, സഫകദല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രാല്‍ഖുണ്ട്, മയ്‌സുമ പ്രദേശങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വകലാശാലാ ജീവനക്കാര്‍, അവശ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.ചൊവ്വാഴ്ച സുരക്ഷാ സേനയും ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഖാലിദ് ദാര്‍ (20) കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓഫിസ് തുടങ്ങിയവ പ്രവര്‍ത്തിക്കരുതെന്നും ആഹ്വാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it