Flash News

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം : ലൈസന്‍സ് നല്‍കാന്‍ വാണിജ്യമന്ത്രാലയത്തിന് അനുമതി



ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളും കപ്പലുകളുമടക്കമുള്ള പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് അധികാരം നല്‍കി. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും വ്യാവസായികനയ പ്രോല്‍സാഹനവകുപ്പ് (ഡിഐപിപി) സെക്രട്ടറിയായിരിക്കും ലൈസന്‍സ് നല്‍കുക. ഇന്ത്യയില്‍ നിര്‍മിക്കുക’ പദ്ധതി ത്വരിതപ്പെടുത്തുന്നതിനും പ്രതിരോധ സാമഗ്രി നിര്‍മാണമേഖലയിലേക്ക് സ്വകാര്യകമ്പനികളെ ക്ഷണിക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ധനനിക്ഷേപം, വ്യവസായം എന്നിവയുടെ പ്രോല്‍സാഹനത്തിന് വേണ്ടിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ ഡിഐപിപി പ്രവര്‍ത്തിക്കുന്നത്. പ്രതിരോധസാമഗ്രികളുടെ നിര്‍മാണത്തിന് അനുമതി നല്‍കാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനു മാത്രമായിരുന്നു ഇതുവരെ.  കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി പുതിയ 3,300 നിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തിനായി അപേക്ഷിക്കുന്ന കമ്പനികളുടെ ഉടമസ്ഥര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ തങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന പ്രഖ്യാപനവും സമര്‍പ്പിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it