പ്രതിയെ തിരഞ്ഞെത്തിയ പോലിസുകാരനെ തല്ലിക്കൊന്നു

ചിന്ത്വാര: ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ എഎസ്‌ഐ പ്രതിയുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് സംഭവം. ഉമ്രെത്ത് പോലിസ് സ്‌റ്റേഷന്‍ എഎസ്‌ഐ ദേവ്ചന്ദ് നാഗലെയാണ് കൊല്ലപ്പെട്ടത്.
ജമുനിയ ഗ്രാമത്തിലെ ജോഹരി ലാലിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു ദേവ്ചന്ദും സഹപ്രവര്‍ത്തകന്‍ അനില്‍ കുമാറും. പ്രതിയെ തിരയുന്നതിനിടെ ജോഹരിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ടവര്‍ മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. അനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു. ക്രൂരമായി മര്‍ദിക്കപ്പെട്ട ദേവ്ചന്ദ് ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു.
Next Story

RELATED STORIES

Share it