kasaragod local

പ്രതിഭകളുടെ ഉന്നതിക്കായി സിജി ടാലന്റ് ട്രീ പദ്ധതി

പടന്ന: സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിപ്പെട്ടു കിടക്കുന്ന വിദ്യാര്‍ഥികളിലെ പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിന് സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ) ഒരുങ്ങുന്നു. നാടിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടാണ് ജില്ലാ ചാപ്റ്ററും പടന്ന ടാലന്റ് ട്രീ ഗ്രൂപ്പുമായി സഹകരിച്ച് പടന്ന എംആര്‍വിഎച്ച്എസ് സ്‌കൂള്‍ കേന്ദ്രമായി ടാലന്റ് ട്രീ പദ്ധതിക്ക് വേദിയൊരുക്കുന്നത്.
എട്ടാംതരത്തില്‍ പഠിക്കുന്ന പ്രതിഭകളുടെ ആശയ വിനിമയശേഷി, പ്രശ്‌ന പരിഹാര സിദ്ധി, വൈകാരിക പക്വത, പഠനശേഷി, മൂല്യബോധം, ജീവിത നൈപുണ്യം തുടങ്ങി വ്യക്തിഗത സിദ്ധികള്‍ക്കും അക്കാദമിക് മികവിനും ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതി. നാളെ ഉച്ചക്ക് രണ്ടിന് എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പ്രതിഭകളെ ആദരിക്കും. വാര്‍ത്താസമ്മേളനത്തി ല്‍ ഭാരവാഹികളായ ടി കെ അബൂസാലി, അബുബക്കര്‍ പാണ്ഡ്യാല, സി ടി അബ്ദുല്‍ ഖാദര്‍, വി കെ സി മുഹമ്മദ് കുഞ്ഞി, സി എച്ച് കുഞ്ഞബ്ദുല്ല, ശരീഫ് മാടാപുറം സംബന്ധിച്ചു.
Next Story

RELATED STORIES

Share it