kozhikode local

പ്രതികളില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു

വടകര: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കമിതാക്കളില്‍ നിന്നും കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും, അനുബന്ധ ഉപകരണങ്ങളും പിടികൂടിയ സംഭവത്തില്‍ പ്രതികളില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിലായ പ്രതികളായ വൈക്കിലിശ്ശേരിയിലെ പുത്തന്‍ പുരയില്‍ മുഹമ്മദ് അംജത് (23), ഒഞ്ചിയം മനയ്ക്കല്‍ പ്രവീണ (32)എന്നിവരെ വടകര സിഐ ടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവുകള്‍ ശേഖരിച്ചത്. കൂടുതല്‍ ചോദ്യം ചെയ്ത പ്രതികളെ ഓര്‍ക്കാട്ടേരിയിലെ അംജതിന്റെ കടയിലും, ഇരുവരും താമസിച്ച കോഴിക്കോട് ജയില്‍ റോഡിലെ വാടക വീട്ടിലും, അംജതിന്റെ ബന്ധു വീട്ടിലും തെളിവെടുപ്പിന്റെ ഭാഗമായി പോലിസ് പ്രതികളെയും കൊണ്ട് പരിശോധന നടത്തി. പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും, വാടക വീടിന്റെ എഗ്രിമെന്റ് എന്നിവ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ കള്ള നോട്ട് വിതരണം ചെയ്ത സ്ഥാപനങ്ങളില്‍ പോലിസ് ഇവരെ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോലിസിന് പുറമെ ഇന്റലിജന്‍സ് ഉേദ്യാഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ നിന്നും തിരികെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. അംജതിനെ വടകര സബ് ജയിലിലേക്കും, പ്രവീണയെ കോഴിക്കോട് വനിതാ ജയിലിലേക്കും അയച്ചു. അതേസമയം പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.
Next Story

RELATED STORIES

Share it