പ്രകൃതി സ്‌നേഹിയായ ഗേറ്റ് കീപ്പറിന് റെയില്‍വെയുടെ അവാര്‍ഡ്
BY kasim kzm18 Jun 2018 2:32 AM GMT
kasim kzm18 Jun 2018 2:32 AM GMT
കൊല്ലം: റെയില്‍വെ ഗേറ്റിനോട് ചേര്‍ന്ന് ഗുണമേന്മയുള്ള മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുകയും ജോലിയില്‍ മികച്ച സേവനം നടത്തുകയും ചെയ്ത ഗേറ്റ് കീപ്പര്‍ക്ക് റെയില്‍വെയുടെ അവാര്‍ഡ്. കിളികൊല്ലൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കരിക്കോട് പഴയ സ്റ്റാന്‍ഡ് റെയില്‍വെ ഷണ്ടിങ് മാസ്റ്റര്‍ പുനലൂര്‍ സ്വദേശി സുബൈര്‍കുട്ടിക്കാണ് റെയില്‍വെയുടെ അവാര്‍ഡ്. സതേണ്‍ റെയില്‍വെ മധുര ഡിവിഷനില്‍ കഴിഞ്ഞ 34 വര്‍ഷമായി ജോലി ചെയ്യുന്ന സുബൈര്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിങ് മാനേജറാണ് അവാര്‍ഡ് നല്‍കിയത്. ഒന്‍പത് വര്‍ഷമായി പേരൂര്‍ തട്ടാര്‍കോണം കുതിരമുക്കിലാണ് താമസം. 2013-14 ലും സുബേര്‍കുട്ടിക്ക് മധുര ഡിവിഷന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ഗേറ്റ് ഹൗസിന് മുന്നില്‍ പഌവ്, മാവ്, ലക്ഷ്മി തരൂ, വേപ്പ്, പേര, കണിക്കൊന്ന തുടങ്ങി മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുമ്പോഴും രണ്ടാം തവണയും അവാര്‍ഡ് കിട്ടുമ്പോള്‍ അഭിമാനമുണ്ടെന്നും സുബൈര്‍കുട്ടി പറയുന്നു.
Next Story
RELATED STORIES
ഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMTഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ഛേത്രിക്ക് ...
26 March 2024 6:34 PM GMT