Flash News

പ്രകൃതിവിരുദ്ധ പീഡനം ; ഒമ്പതു പേര്‍ അറസ്റ്റില്‍



കരുവാരക്കുണ്ട്: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഒമ്പതു പേരെ കരുവാരക്കുണ്ട് പോലിസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശികളായ വാക്കയില്‍ അമീറലി, വാക്കയില്‍ ഫൈസല്‍, പുത്തന്‍ മുഹമ്മദ്, പുതുവഞ്ചോല അബ്ബാസ്, കുന്നത്തൊടിക ഹുസയ്ന്‍, കോഴശ്ശേരി ജലിന്‍, ചേലേക്കാടന്‍ അലവി, അരിപ്രതൊടിക മുഹമ്മദാലി, പൂളക്കുന്നന്‍ ചന്ദ്രന്‍ തുടങ്ങിയവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷ ണത്തിലാണ് പീഡനവിവരം പുറത്തായത്.
Next Story

RELATED STORIES

Share it