Flash News

പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു
X
ബംഗളൂരു: കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാത്രി ഗുല്‍ബര്‍ഗയില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകാശ് രാജിന്റെ കാര്‍ തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു.



എന്നാല്‍, കാര്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ കോമാളിക്കൂട്ടമെന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. നിങ്ങളുടെ നാടകം കണ്ട് താന്‍ ഭയക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. അതെന്നെ കൂടുതല്‍ കരുത്താനാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it