Alappuzha local

പോള നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌

ചേര്‍ത്തല: വേമ്പനാട്ട് കായലിലെ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന പോള നീക്കം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് എം ലിജു പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം തീര്‍ന്ന സാഹചര്യത്തില്‍   ഇരു വശവുമായി നില്‍ക്കുന്ന മണ്‍ചിറ നീക്കുന്നതുമായി  ബന്ധപ്പെട്ട തര്‍ക്കം സംബന്ധിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനായി ലിജുവിന്റെ നേതൃത്വത്തില്‍ ബണ്ട് സന്ദര്‍ശിച്ചു.ഇതു സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രദേശവാസികള്‍ ബണ്ടുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങള്‍ നടത്തി ഉപജീവനം നടന്നുന്നവര്‍, തീരദേശ സംഘടനാ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നും അദ്ദേഹം അഭിപ്രായം തേടി. കെപിസിസി നിര്‍വാഹക സമിതിയംഗം എസ് ശരത്ത്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്‍ ശശിധരന്‍, എസ് കൃഷ്ണകുമാര്‍, സജി കുര്യാക്കോസ്, ഡോ. ബേബി കമലം, ബ്ലോക്ക് പ്രസിഡന്റ് സി വി തോോമസ്, യൂത്ത് കോണ്‍ഗ്രസ്  നിയോജക മണ്ഡലം പ്രസിഡന്റ്  എന്‍ പി വിമല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ്   തണ്ണീര്‍മുക്കത്ത് നടത്തിയ അവലോകന യോഗത്തില്‍ തണ്ണീര്‍മുക്കം മണ്ഡലം  പ്രസിഡന്റ്   എം സി ടോമി    അധ്യക്ഷത വഹിച്ചു, ഗോപി കണ്ണാട്ടുകരി, രതീഷ് എം എ, ജയാമണി ടീച്ചര്‍, എന്‍ വി ഷാജി, എസ് വാസവന്‍, ടി ടി സാാജു, കെ എസ്  അഷ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it