പോളിങ് തടയണമെന്ന ഹരജി തള്ളി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ ഇന്ന് വോട്ടെടുപ്പ്്. മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം എന്നിവര്‍ നേതൃത്വം നല്‍കുന്ന എഐഡിഎംകെയുടെ ഇ മധുസൂദനന്‍, ഡിഎംകെയുടെ മരുതുഗണേഷ്, എഐഡിഎംകെ ശശികലാ പക്ഷം നേതാവ് ടി ടി വി ദിനകരന്‍, ബിജെപിയുടെ കരു നാഗരാജന്‍ എന്നിവരാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍. 24നാണ് വോട്ടെണ്ണല്‍. അതേസമയം, ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശം നല്‍കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. മണ്ഡലത്തില്‍ വ്യാപകമായി അഴിമതി നടക്കുന്നതിനാല്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണമെന്ന ആവശ്യവും കോടതി ജസ്റ്റിസ് ഇന്റര്‍മീത് കൗര്‍ നിരാകരിച്ചു. ഇന്നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരജിയില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതി നടക്കു—ന്ന പരാതിക്കാരന്റെ ആരോപണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്ത—മാക്കി. തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വ്യാപകമായി പണം നല്‍കുന്നെന്നാരോപിച്ച് ജെ എം റാഫി എന്നയാളാണ് കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it