Flash News

പോലീസിലെ അടിമപണി: ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ ഇറക്കി

പോലീസിലെ അടിമപണി: ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ ഇറക്കി
X

തിരുവനന്തപുരം: അനധികൃതമായി ഒപ്പം നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ 24 മണിക്കൂറിനകം മടക്കി അയയ്ക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കി. സര്‍ക്കുലറിലെ കാര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം നിര്‍ത്താവുന്ന പൊലീസുകാരുടെ എണ്ണവും മാനദണ്ഡവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫിസില്‍ ഒരു പേഴ്‌സനല്‍ സ്റ്റാഫിനെ വയ്ക്കാം. ഈ സ്റ്റാഫിനെ വീട്ടുപണിക്ക് ഉപയോഗിക്കരുത്. ഡിവൈഎസ്പിക്കും (തത്തുല്യ റാങ്കിലുള്ള അസി.കമ്മിഷണര്‍ ഉള്‍പ്പെയുള്ളവര്‍ക്കും) ഒരു പിസി/സിപിഒയെ ഒപ്പം നിര്‍ത്താമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതില്‍ കൂടുതലുള്ള മുഴുവന്‍ പൊലീസുകാരെയും 24 മണിക്കൂറിനുള്ളില്‍ മടക്കി അയയ്ക്കണമെന്ന നിര്‍ദ്ദേശം എസ്പി മുതലുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നല്‍കിയിട്ടുണ്ട്.
പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഇത് കേട്ടഭാവം നടിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്.
പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it