Kollam Local

പോലിസ് സ്‌റ്റേഷനുകളുടെ ഇന്നത്തെ ചുമതല വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക്‌

കൊല്ലം: അന്തര്‍ദേശീയ വനിതാ ദിനമായ ഇന്ന് കൊല്ലം സിറ്റിയിലെ പോലിസ് സ്‌റ്റേഷനുകളുടെ ചുമതല വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
ഇന്നേ ദിവസം കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് ചാത്തന്നൂര്‍, കിളികൊല്ലൂര്‍ എന്നീ സ്‌റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി വനിതാ സിഐയേയും, വനിതാ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരേയും നിയോഗിച്ചു. കൂടാതെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും റിസപ്ഷന്‍ ഡ്യൂട്ടി, ഹെല്‍പ്പ് ഡെസ്‌ക്, സ്റ്റേഷന്‍ ജിഡി, പരാതി അന്വേഷണം തുടങ്ങി പ്രധാന ഡ്യൂട്ടികളെല്ലാം വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കും. വിവിധ സ്‌റ്റേഷനുകളില്‍ 150 നിര്‍ഭായ വോളന്റിയര്‍മാരുടെ സേവനവും ഉണ്ടാരിക്കും.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും സ്ത്രീ സുരക്ഷയ്ക്ക് പ്രധാനം നല്‍കുന്നതിന്റെയും ഭാഗമായാണ് സിറ്റി പോലിസ് വനിതാ ദിനത്തോടനുബന്ധിച്ച് പോലിസ് സ്‌റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
വിവിധ മേഖലയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീശാക്തീകരണത്തെ സംബന്ധിച്ച് സെമിനാറുകള്‍, സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ജാഗ്രതാ മീറ്റിങ്ങുകള്‍ തുടങ്ങിയ സിറ്റി പോലിസ് സംഘടിപ്പിക്കും.
വനിതാ ദിനം
കരുനാഗപ്പള്ളി: നാഷണല്‍ മുസ്‌ലിം വനിതാ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരി ക്കും. കരുനാഗപ്പള്ളി ടൗ ണ്‍ ക്ലബ്ബ് ഹാളില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ സ്ത്രീ ജനങ്ങളുടെ പങ്കും പ്രസക്തിയും എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തും. നാഷണല്‍ മുസ്്‌ലിം കൗണ്‍സില്‍ ( എ ന്‍ എംസി) സംസ്ഥാന പ്രസിഡന്റ് എ.റഹിം കുട്ടി ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര്‍ സംബന്ധിക്കുമെന്നും സംഘടനാ സെക്രട്ടറി എസ് വി ജുഹ്‌നു അറിയിച്ചു.
Next Story

RELATED STORIES

Share it