thrissur local

പോലിസ് സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍

എരുമപ്പെട്ടി: എരുമപ്പെട്ടി പോലിസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി പിടിയിലായി. കഴിഞ്ഞ ദിവസം പോലിസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈനെന്ന വിളിക്കുന്ന ഹാഷിമാണ് പിടിയിലായത്. പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച പുലര്‍ച്ചെ 1 മണിയോടെ നെല്ലുവായ് ധന്വന്തരി ക്ഷേത്ര പരിസരത്ത് നിന്ന് പിടിയിലായത്.
ഗര്‍ഭിണിയായ ഭാര്യ ജാസ്മിന്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവായ ഹാഷിമിനെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പ് വിവാഹിതയായ ജാസ്മിയെ ഹാഷിം നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരൂന്നു.
വെള്ളിയാഴ്ചയാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി വിശ്വംഭരന്റെ നേതൃത്വത്തില്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എരുമപ്പെട്ടി സ്‌റ്റേഷനില്‍ എത്തിച്ച പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ലോക്കപ്പിലായിരുന്ന പ്രതി ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയും പുറത്തിറക്കിയ തക്കത്തില്‍ വനിത പോലീിസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിനും വനിത പോലിസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it