kozhikode local

പോലിസ് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം: വ്യാപാരികള്‍

കോഴിക്കോട്: നഗരത്തിലെ ബേബി ബസാറില്‍ വ്യാപകമായ മോഷണശ്രമം നടക്കുകയും ഒരു സ്ഥാപനത്തില്‍ നിന്ന് 25,530 രൂപ കളവുപോവുകയും ചെയ്ത സാഹചര്യത്തില്‍ ബേബി ബസാര്‍, എം പി റോഡ്, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ പോലിസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന്് വ്യാപാര സംഘടനകളുടെയും കെട്ടിട ഉടമകളുടെയും സംയുക്ത അടിയന്തിര യോഗം ആവശ്യപ്പെട്ടു.
110 ലധികം മൊത്ത-ഇടത്തര വ്യാപാരികള്‍ ബേബി ബസാറില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിട ഉടമകള്‍ പകല്‍ സമയത്ത് സെക്യൂരിറ്റി ഏര്‍പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ രാത്രി കാലങ്ങളില്‍ പോലിസ് പട്രോളിങ് ഏര്‍പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ പോലിസ് മേധാവിക്ക് നിവേദനം സമര്‍പിക്കും.
ജില്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫിസിലെ യോഗത്തില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സി സി മനോജ് (ജനറല്‍ സെക്രട്ടറി, ആള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍), എം എന്‍ ഉല്ലാസന്‍ (ജനറല്‍ സെക്രട്ടറി, സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), സി വി ഗീവര്‍ (ജനറല്‍ സെക്രട്ടറി, ന്യൂ ബസാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), കെ കെ ഹാഷിം, കെ സലീം, ഹാഷിം, കെ ഹമീദ്, ജില്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ജോഷി പോള്‍ , സ്‌മോള്‍ സ്‌കെയില്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ വി മെഹബൂബ് സംസാരിച്ചു.
Next Story

RELATED STORIES

Share it