Flash News

പോലിസ് രാജ്: ആസൂത്രണം സിപിഎം ബ്രാഞ്ച് കമ്മിറ്റി; പാര്‍ട്ടി വിടാന്‍ പോലിസിന്റെ ഉപദേശവും

കൊച്ചി: തുടര്‍ച്ചയായ റെയ്ഡില്‍ തളര്‍ന്നിരിക്കുന്ന കുടുംബങ്ങളോടു പോലിസുകാര്‍ ഇപ്പോള്‍ പറയുന്നതു ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല. സമ്മര്‍ദം ആരുടേതാണെന്നറിയാമല്ലോ എന്നാണ്. ഭരിക്കുന്ന പാ ര്‍ട്ടിക്കാരുടെ സമ്മര്‍ദത്താലാണു തങ്ങളിതൊക്കെ ചെയ്യുന്നതെന്നു വ്യംഗ്യമായി സമ്മതിക്കുകയാണു പോലിസും.
മിക്കവാറും പ്രദേശങ്ങളില്‍ സിപിഎം ബ്രാഞ്ച് നേതാക്കളുടെ വീടും ഓഫിസുമൊക്കെ എണ്ണയിട്ട യന്ത്രം കണക്കെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസായി പ്രവര്‍ത്തിക്കുകയാണ്. സിപിഎമ്മില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ മുസ്‌ലിം നാമധാരികളായ സിപിഎമ്മുകാരാണ് പോലിസിന് റെയ്ഡ് ചെയ്യേണ്ട വീടുകളും മറ്റും കാണിച്ചുകൊടുക്കുന്നതില്‍ ഏറെ ആവേശം കാണിക്കുന്നത്. പോലിസ് ജീപ്പില്‍ കയറിയിരുന്നു കൃത്യമായി വഴികാട്ടാന്‍ എപ്പോഴും ഇവര്‍ തയ്യാറാണ്. പാര്‍ട്ടിക്കൂറ് തെളിയിക്കാന്‍ രാപകല്‍ ഭേദമില്ലാതെ അധ്വാനിക്കുകയാണു മാപ്പിളസഖാക്ക ള്‍. എന്നാല്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം നടക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലിസിനെ സഹായിക്കുന്ന പണി കുറവാണ്.
ഇത്തവണത്തെ റെയ്ഡ് എസ്ഡിപിഐ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ ലക്ഷ്യമിട്ടു കൊണ്ടാണെന്നു വളരെ വ്യക്തം. മുസ്‌ലിം-അമുസ്‌ലിം വ്യത്യാസമില്ലാതെ സകല പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ പോലിസ് റെയ്ഡ് നടത്തി. മുസ്‌ലിം സമുദായത്തില്‍പെടാത്തവരെ കസ്റ്റഡിയില്‍ എടുത്താല്‍ പോലിസിന്റെ വക വലിയ തോതില്‍ ഉപദേശവും കൊടുക്കുന്നുണ്ടെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ തേജസിനോടു പറഞ്ഞു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പാതിരാത്രിയില്‍ തന്റെ വീട്ടില്‍ പോലിസ് സംഘം എത്തിയത്. തുടര്‍ന്ന് പല ദിവസങ്ങളിലും പോലിസ് കയറിയിറങ്ങി. സ്റ്റേഷനില്‍ ഇരുത്തി 24 മണിക്കൂറാവുമ്പോള്‍ വിട്ടയക്കുന്ന സംഭവവുമുണ്ടായി. ജനകീയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടുന്നതു കൊണ്ടാണു താനും പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറി വില്‍സനും അടക്കമുള്ളവര്‍ എസ്ഡിപിഐയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
മാത്യുവിന്റെ മകന്‍ ബാബു, നിങ്ങള്‍ എങ്ങനെയാണ് ഇത്തരമൊരു പാര്‍ട്ടിയില്‍ എത്തിയതെന്നു സിഐ അദ്ഭുതം കൂറി. പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ഇത്തരത്തില്‍ പല ബുദ്ധിമുട്ടുകളുമുണ്ടാവുമെന്ന കാര്യം അറിഞ്ഞുകൂടെയെന്ന സ്‌നേഹത്തോടു കൂടിയുള്ള താക്കീതും നല്‍കാന്‍ സിഐ മറന്നില്ലത്രെ. കുറുപ്പംപടി സ്റ്റേഷ ന്‍ പരിധിയില്‍ 80 പ്രവര്‍ത്തകരുടെ ലിസ്റ്റ് തങ്ങളുടെ കൈയിലുണ്ടെന്നും എല്ലാവരെയും 24 മണിക്കൂറെങ്കിലും കസ്റ്റഡിയി ല്‍ വയ്ക്കാന്‍ മുകളില്‍ നിന്നു നിര്‍ദേശമുണ്ടെന്നുമാണു പോലിസ് പറഞ്ഞത്. അതിനായി ഓരോ ദിവസവും കുറച്ചു പേരെയെങ്കിലും തന്നു സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണിപ്പോള്‍. ഇനി ഇക്കാര്യം പറഞ്ഞ് തന്നെ സമീപിക്കരുതെന്നു പോലിസിനോട് പറയേണ്ടി വന്നെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നിന്നു കസ്റ്റഡിയിലെടുത്ത വീട്ടമ്മയ്ക്കു വനിതാ എസ്‌ഐയുടെ വക മറ്റൊരു ഉപദേശമാണ് നല്‍കിയത്. അഭിമന്യു വധം പോലിസിന്റെ കൈവിട്ടു പോവുകയാണെന്നും ബിജെപി ഏറ്റെടുക്കുമെന്നും പിന്നെ എന്താണു സംഭവിക്കുകയെന്ന് അറിയില്ലെന്നുമുള്ള ബേജാറായിരുന്നു വനിത എസ്‌ഐക്ക്. ബിജെപി ഏറ്റെടുത്താല്‍ ഇതൊന്നുമാവില്ല കളിയെന്നാണ് അവര്‍ വീട്ടമ്മയോടു പറഞ്ഞത്.
Next Story

RELATED STORIES

Share it