പോലിസ് തേര്‍വാഴ്ചയ്ക്കെതിരേ എസ്ഡിപിഐ റാലിയില്‍ പ്രതിഷേധമിരമ്പി
BY kasim kzm7 July 2018 4:56 AM GMT
kasim kzm7 July 2018 4:56 AM GMT
കാസര്‍കോട്: മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പോലിസ് തേര്‍വാഴ്ചക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എംജി റോഡ്, പഴയ ബസ് സ്റ്റാന്റ്, ബാങ്ക് റോഡ്, കെപിആര്‍ റാവു റോഡ് വഴി പുതിയ ബസ്സ്റ്റാന്റില് സമാപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നു. കള്ള പ്രചരണങ്ങളിലൂടെ ദലിത്-മുസ്്ലിം രാഷ്ട്രീയ മുന്നേറ്റത്തെ പോലിസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്നത് വ്യാമോഹമാണെന്ന് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു. ഡോ. സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, എ എച്ച് മുനീര്‍, സിദ്ധീഖ് പെര്‍ള, സകരിയ ള്ളിയത്തടുക്ക, മുഹമ്മദ് ഷാ, മജീദ് വോര്‍ക്കാടി, ഷൗക്കത്ത് തൈക്കടപ്പുറം നേതൃത്വം നല്കി.
Next Story
RELATED STORIES
ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ: നാല് വിമാനങ്ങള്‍ റദ്ദാക്കി; നിരവധി...
17 April 2024 6:25 AM GMTബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐ തൂങ്ങിമരിച്ചനിലയില്‍
17 April 2024 5:15 AM GMTഅധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്കാൻ വിദ്യാഭ്യാസ...
16 April 2024 3:28 PM GMTകോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത;...
16 April 2024 3:25 PM GMTപതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്: സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി ...
16 April 2024 3:20 PM GMTകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും...
16 April 2024 3:18 PM GMT