Flash News

പോലിസ് ക്‌സ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു: 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പോലിസ് ക്‌സ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു: 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X
കോഴിക്കോട്: പോലിസ് അറസ്റ്റു ചെയ്ത പ്രതിയെ സിപിഎമ്മുകാരെത്തി ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു. ശിവജി സേന പ്രവര്‍ത്തകരുടെ വീടിനു നേരെ  ബോംബെറിഞ്ഞ കേസിലെ പ്രതി സുധാകരനെയാണു ഇന്നലെ പോലിസ് ജീപ്പില്‍നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.



ഈ കേസില്‍ ആദ്യമായാണ് ഒരാളെ അറസ്റ്റു ചെയ്യുന്നത്. ബോംബേറിനു പിന്നില്‍ സിപിഎമ്മാണെന്നു നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഒരു എഎസ്‌ഐയും ഏതാനും പോലിസുകാരും ചേര്‍ന്നാണ് സുധാകരനെ പിടികൂടിയത്.
Next Story

RELATED STORIES

Share it